മനുഷ്യന് അടിസ്ഥാനപരമായ 2 സ്വഭാവ സവിശേഷതകളുണ്ട് ഒന്ന് സ്നേഹവും കരുതലും വേണമെന്ന ആഗ്രഹം. അറ്റൊന്ന് എല്ലാം എനിക്കുമാത്രമെന്ന ചിന്ത. ഇത് രണ്ടിലും ഉൾച്ചേർന്നിരിക്കുന്ന സ്ഥായി സ്വഭാവം സ്വാർത്ഥതയാണല്ലോ. സ്ഥാർത്ഥതയിലും ഒരു നിസ്വാർത്ഥതയുണ്ടെന്ന ഈ കുറിപ്പെഴുതാനുള്ള ഊർജ്ജം ലഭിക്കുന്നത്.
തിരിച്ചറിവിൽ നിന്നാണ് ഈ സുമാർ ഒര വർഷം മുമ്പ് പാലക്കാട് ചന്ദ്രനഗർ കോളനിയിൽ വെച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയ കാര്യങ്ങൾ നമ്മൾ പാലക്കാട്ടുകാർ ശ്രദ്ധിക്കാതെ പൊയ്ക്കൂടാ. ഔദ്യോഗിക കണക്ക് പ്രകാരം ചന്ദ്രനഗർ കോളനിയിൽ 457 വീടുകളാണ് ഉള്ളത് ഏകദേശം 50-ാളം വീടുകളിൽ ഇപ്പോൾ ആൾ താമസം ഇല്ലാത്തതോ ഉടമസ്ഥർ താമസിക്കാത്തതോ ആണ്. 400-ാളം വീടുകളിൽ എണ്ണത്തിൽ വൃദ്ധ ദമ്പതികൾ മാത്രമാണ് താമസം. ഇവരിൽ 90% പേരും 70 പിന്നിട്ടവരാണ്. ഇവരുടെ മക്കളും പേരക്കുട്ടികളുമെല്ലാം ഇന്ത്യക്കകത്തും പുറത്തും താമസിക്കുന്നവരാണ്.
നല്ല ഭക്ഷണം കഴിക്കാനായി ഇവർക്ക് ഹോട്ടൽ നടത്തിപ്പുകാരുടെ ഹോം ഡെലിവെറി സംവിധാനത്തെ ആശ്രയിക്കണം.
സുഹൃത്തുക്കളെയോ ഡോക്ടറേയോ കാണാൻ പറഞ്ഞുവെച്ച ഡ്രൈവറേയോ ടാക്സിക്കാരനേയോ ആശ്രയിക്കണം. ബൾബ് മാറ്റിയിടാനും പൈപ്പ് നന്നാക്കാനും കരാറുകാരന്റെ ജോലിക്കാരുടെ ഒഴിവ് നോക്കിയിരിക്കണം. തീരെ വയ്യാതായാൽ ആശുപത്രിയിൽ പോകാൻ പണ്ടെന്നോ എഴുതിവെച്ച് ആംബുലൻസുകാരന്റെ നമ്പറിലേക്ക് വിളിച്ച് ഒരു ഉറപ്പുമില്ലാത്ത കാത്തിരിപ്പ് വീണ്ടും. എന്തിന് കുളിമുറിയിലോ അടുക്കളയിലോ ഒന്ന് വഴുതി വീണാൽ…? ആശുപത്രിയിൽ കൂടെ സഹായിക്കാൻ ഓട്ടോക്കാരൻ മാത്രം..
ഇത് ചന്ദ്രനഗർ കോളനിയുടെ മാത്രമല്ല പാലക്കാടിന്റെയും കേരളത്തിന്റെയും പൊതു ചിത്രമാണ്; പ്രത്യേകിച്ചും നഗര ജനതയുടെ. ഈ കാൻവാസിൽ തെളിയുന്ന മുഖങ്ങൾക്കെല്ലാം ഒരേ ഭാവമാണ് പ്രിയപ്പെട്ടവരുടെ കരുതലും സ്നേഹവും തേടുന്ന നിസ്സഹായതയുടെ ഭാവം. ദൂരെയാണെങ്കിലും മക്കൾ സന്തോഷത്തോടെ ഇരിക്കുന്നുണ്ടെന്ന് ആശ്വാസം മാത്രമാണ് അവർക്കുള്ളത്. നല്ല കാലത്ത് മക്കൾക്കും കുടുംബത്തിനും വേണ്ടി കുറച്ച് പണം സമ്പാദിച്ചതും നല്ല വീട് വെച്ചതും അവരുടെ തെറ്റല്ല. മക്കൾക്ക്, കിട്ടാവുന്നതിൽ മികച്ച വിദ്യാഭ്യാസം നൽകിയതും അവരുടെ തെറ്റല്ല. മക്കൾ തങ്ങളേക്കാൾ ഉയർന്ന നിലയിലും പദവിയിലും ഇരിക്കണമെന്നാഗ്രഹിച്ചത് തെറ്റല്ല. അതേ മനസ്സുകൊണ്ട് തന്നെ മക്കളുടെ പക്കൽ നിന്ന് ഇത്തിരി കൂടുതൽ കരുതലും സ്നേഹവും പ്രതീക്ഷിച്ചാൽ അത് മാത്രം സ്വാർത്ഥതയാകുന്നതെങ്ങനെ? യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടും പ്രായോഗികതയിലൂന്നിയുമുള്ള വാർദ്ധക്യ പരിചരണ സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് പറയാനാണ് ഇത്രയും കുറിച്ചത് നമുക്ക് ഇടവും വലവും നോക്കാതെ കുതിക്കുന്ന കാലത്തിനൊപ്പമെത്താൻ മൽസരിച്ചേ പറ്റൂ. മത്സരിക്കാത്തവരും അതിനേക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തവരും പരിമിതികൾക്കുള്ളിൽ കഴിച്ച് കൂട്ടാൻ ശീലിച്ചവരാണ്. മത്സരത്തിനിടയിൽ ജീവിതത്തോടൊപ്പം സ്വന്തം ജീവിതത്തെക്കുറിച്ചും മറന്ന് പോകുന്നത് സ്വാഭാവികം. ഈ രക്ഷിതാക്കളുടെ പൊതുവെ അറുപതിലെത്തുമ്പോൾ വാർദ്ധക്യം തുടങ്ങുന്നുവെന്നാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ജീവിതശൈലീ രോഗങ്ങൾ മൂർദ്ധന്യത്തിലെത്തുന്നത് ഈ സമയത്താണ്. എല്ലുകൾക്ക് ബലക്കുറവ് സംഭവിക്കും കാലങ്ങളായുള്ള പ്രമേഹത്തിന് വൃക്കരോഗത്തിന്റെയും മറ്റ് അസുഖങ്ങളുടെയും അകമ്പടി. കാഴ്ചശക്തി കുറഞ്ഞുതുടങ്ങി മറവി ഒരു രോഗമായി തുടങ്ങി… പരാശ്രയത്വത്തിലേക്ക് അവർ നീങ്ങുകയാണ്. മക്കളെപ്പോഴും അടുത്തുണ്ടാകണമെന്ന ആഗ്രഹത്തിന് വെക്കുന്നു. രാസമാറ്റങ്ങൾ ശരീരത്തിന്റെ തുലനനിലയെ അവതാളത്തിലാക്കുന്നു. മുഴുവൻ സമയ പരിചരണം ആവശ്യമുള്ള ഘട്ടത്തിലാണിപ്പോൾ. ഇങ്ങനെ കിടപ്പിലാകുന്ന പല രക്ഷിതാക്കളെയും വീട്ടുകാർക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. നേരത്തേ വാർദ്ധക്യ പരിചരണം മാത്രം മതിയായിരുന്നു.
ഇന്നത് പോര.വൃദ്ധജനസംഖ്യയിൽ 30% മാറാരോഗങ്ങൾക്കിരകളാണ്. അതുകൊണ്ടാണ് കനം പേരും രോഗീപരിചരണത്തിന് നേടിയ വൈദഗ്ദ്യമുള്ളവരുടെ ആവശ്യം ഉയർന്ന് വരുന്നത്. പരിശീലനം കെയർടേക്കർമാരെ സൃഷ്ടിച്ചെടുക്കുന്നതിനെക്കുറിച്ച് കേരളത്തിലെ പൊതുസമൂഹം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രായത്തിന്റെയും രോഗപീഡകളുടെയും പ്രയാസമനുഭവിക്കുന്ന രക്ഷിതാക്കൾക്ക് സുരക്ഷിതരായും ആഹ്ളാദത്തോടെയും സായാഹ്നജീവിതം നയിക്കാനുള്ള സൗകര്യമൊരുക്കാനുള്ള ഉത്തരവാദിത്വവും സമൂഹത്തിനുണ്ട്. എന്നാ അതിനനുസൃതമായ സംവിധാനങ്ങൾ കേരളത്തിലുണ്ടായിട്ടില്ലെന്നുള്ളതാണ് വസ്തുത. ജെറിയാട്രിക് കെയർ, Elderly Care, Hospice Centre, എന്നിങ്ങനെ വിവിധ പേരിലറിയപ്പെടുന്ന വയോജന സംവിധാനങ്ങൾ പരിചരണ വിദേശരാജ്യങ്ങളിലുണ്ട്. സർക്കാരിന്റെ ഉടമസ്ഥതയിലും നിരീക്ഷണത്തിലും പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങളിൽ ആ നാട്ടിലെ വയോജനങ്ങൾ വലിയ സുരക്ഷിതത്വം അനുഭവിക്കുന്നതായി അത് കണ്ട് മനസ്സിലാക്കിയ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിലാകട്ടെഇത്തരംരൂപപ്പെട്ടുവരാനിരിക്കുന്നതേയുള്ളൂ.സ്വന്തംവീടുംകാഴ്ചപ്പാടുകൾനമുക്കാകെയുള്ളത്തന്നെഅനാഥർക്കും അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്കുമുള്ള കേന്ദ്രങ്ങളും (Destitute Homes) പകൽ വീടുകളുമാണ്. ഇതാകട്ടെ ഒരു തരത്തിലും സാമ്പത്തിക ഭദ്രതയില്ലാത്തവർക്കും ബന്ധുക്കളുമില്ലാത്തവർക്കും തെരുവിൽ അലഞ്ഞുതിരിയുന്നവർക്കുമാണ്. (കേരളത്തിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന എല്ലാ കേന്ദ്രങ്ങളിലും അതിന്റെ ശേഷിയുടെ ഇരട്ടിയോളം പേർ താമസിക്കുന്നത് മറ്റൊരു വൈരുദ്ധ്യം)
വൻനഗരങ്ങളിലെ മാതൃക സ്വീകരിച്ച് വൃദ്ധദമ്പതികൾക്കായി ആഡംബര വില്ലകളും ഫ്ളാറ്റുകളും നിർമ്മിച്ചുനൽകുന്ന ചില സംരംഭങ്ങൾ നമ്മുടെ നാട്ടിൽ ഉയർന്നുവരുന്നുണ്ട്. കുറഞ്ഞത് 50 ലക്ഷമാണ് അതിനുള്ള മുതൽമുടക്ക്. പെതു അടുക്കള, മെഡിക്കൽ ക്ലിനിക്, നീന്തൽക്കുളം, കളിസ്ഥലങ്ങൾ, ആയുർവ്വേദ മസ്സാജ് സെന്റർ തുടങ്ങി ഏതാണ്ടെല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. അതേസമയം വാർദ്ധക്യസംബന്ധമായ
രോഗ പ്രയാസങ്ങളോടെ ദീർഘകാലം ശയ്യയിലാവുന്നവരുടെ കരിയായ പരിചരണം എങ്ങനെ സാധ്യമാവുമെന്ന ആശങ്കയും നിലവിലുണ്ട്.
മധ്യവർഗ്ഗസമൂഹം ഈ സംവിധാനങ്ങൾക്കെല്ലാം പുറത്താണ്. ആഡംബരമില്ലാത്തതും എന്നാൽ അന്തസ്സിനു കുറവില്ലാത്തതുമായ വയോജന പരിചരണ സംവിധാനങ്ങൾ ഈ മേഖലയിൽ ഉണ്ടായി വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇവിടെയാണ് Community Geriatric Care – പദ്ധതിയുടെ പ്രസക്തി. സർക്കാർ പ്രവർത്തനങ്ങൾക്ക് മുൻഗണനലഭിക്കാനെന്നോണം പ്രഖ്യാപിച്ചിട്ടുണ്ട്. വയോജനക്ഷേമത്തിൽ ഇത്തരം നയം കൈകോർക്കാൻ കഴിഞ്ഞാൽ സന്നദ്ധ സംഘടനകളുമായി സർക്കാരിന് ഇക്കാര്യത്തിൽ ഏറെ ചെയ്യാനുണ്ട്.
പാലക്കാട് ജില്ല ചന്ദ്രനഗർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൺപുരം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സഹജീവനം പദ്ധതിയിലൂടെ കമ്മ്യൂണിറ്റി ജെറിയാട്രിക് കെയർ രംഗത്തേക്ക് ചുവട് വെച്ചിട്ടുണ്ട്. മധ്യവർഗ്ഗ സമൂഹത്തിൽ നിന്നും തുടക്കം കുറിച്ച് ഭാവിയിൽ എല്ലാ ഗ്രാമങ്ങളിലും കമ്മ്യൂണിറ്റി ജെറിയാട്രിക് കെയർ പ്രോഗ്രാം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഒരു കോളനിക്ക് ഒരു ജെറിടാടിക് കെയർ നഴ്സും പരിശീലനം ലഭിച്ച ഏതാനും കെയർ ടേക്കർമാരും എന്നതാണ് പദ്ധതി. മെമ്മറി ക്ലിനിക്, കോളനികൾ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് മുതിർന്ന പൗരൻമാർക്കായി ഹെൽത്ത് കോർണർ, ആശുപത്രികളിലെ ജെറിയാട്രിക് കെയർ പ്രോഗ്രാം, കമ്മ്യൂണിറ്റി ഹോസ്പൈസ് കെയർ, ജെറിയാട്രിക് കെയർ പാലിയേറ്റീവ് കെയർ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം, കാൻസർ, ജീവിതശൈലീരോഗങ്ങൾ, വൃക്കരോഗം, മറവിരോഗം, വാർദ്ധക്യ പരിചരണം, തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ദരുമായി സംവാദം എന്നിങ്ങനെയുള്ള പരിപാടികൾ ഘട്ടം ഘട്ടമായി ആസൂത്രണം ചെയ്തുവരുന്നു. മികച്ച നിലവാരമുള്ള പരിചരണവും അന്തസ്സുറ്റ മരണവും മനുഷ്യന്റെ അവകാശമാണെന്ന കാഴ്ചപ്പാടിലേക്ക് പൊതുസമൂഹത്തെ എത്തിക്കാനാണ് ശ്രമം.
എ.ഉണ്ണിക്കണ്ണൻ (മനോജ്)
സഹജീവനം
8078384969, 9447943969